കാഴ്ചപ്പാടും ദൌത്യവും

തെങ്ങ്, നെല്ല്, ജാതി, കപ്പ, വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കൃഷിവിളകള്‍ക്ക് ഇടവിള കൃഷികളായ പച്ചക്കറി, വാനില തുടങ്ങിയവ കൃഷി ചെയ്യുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കുക. ക്ഷീര വ്യവസായവും അനുബന്ധ വ്യവസായങ്ങളും പുരോഗതി പ്രാപിക്കുന്നതിന് വിശദമായ പദ്ധതി നടപ്പിലാക്കുക. ചെയുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ആരോഗ്യമേഖലയില്‍ ബ്ലോക്കിന്‍റെ അധീനതയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ 200 മീറ്ററിനുള്ളില്‍ ശുദ്ധജലം ലഭ്യമാക്കുക. പി എം എ വൈ ,ലൈഫ് പദ്ധതികളിലൂടെ കൂടുതല്‍ ഭവന നിര്‍മ്മാണത്തിനും ഭവന നവീകരണത്തിനും മുന്തിയ പരിഗണന നല്‍കുന്നു. തോടുകളും കുളങ്ങളും വൃത്തിയാക്കി അതില്‍ വിവധയിനം മത്സ്യകുഞ്ഞുങ്ങളെ  നിക്ഷേപിച്ച് മത്സ്യ സമ്പത്ത് വര്‍ദിധിപ്പിക്കുന്നതിനും അതുവഴി പ്രദേശത്തിന്‍റെ സമ്പത്ത് ഘടനയില്‍ മാറ്റം വരുത്തുന്നതിനും ലക്ഷ്യമിട്ട് വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്കരിക്കുന്നു.