സ്ഥാപന ചരിത്രം
1952 ല് ഗ്രാമവികസനം ആരംഭിക്കുമ്പോള് കേരളത്തില് 4 പൈലറ്റ് പ്രോജക്ടുകള് ആരംഭിച്ചു. അതിലൊന്ന് ചാലക്കുടി പ്രോജക്ടായിരുന്നു.ഗ്രാമ വികസന പ്രവര്ത്തനങ്ങളുടെ പിതാവ് എന്നറിപ്പെടുന്ന ശ്രീ എസ് കെ ഡേ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ ശിലാസ്ഥാപന കര്മ്മം നിര്വ്വഹിച്ചു. ചാലക്കുടിയിലെ കിഴക്കന് മലകളിലെ നിബിഡവന പ്രദേശം ബ്രിട്ടീഷ് ഭരണ കാലത്ത് വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു. ട്രാംവെ ലെയിന് വഴ വനത്തില് നിന്നും നല്ലയിനം കാട്ടുതടികള് അവര് കടത്തിക്കൊണ്ട് പോയിരുന്നു.