ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്
ഭൂമിശാസ്ത്രം
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ സ്ഥിതി ചെയ്യുന്നു. മലയോര മേഖലയില് ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകള് ചേര്ന്നതാണ് ചാലക്കുടി ബ്ലോക്ക്. കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ചാലക്കുടി ബ്ലോക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ്. മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മലക്കപ്പാറ, വാഴച്ചാല് എന്നീ സ്ഥലങ്ങളും ഇതില് ഉള്പ്പെടുന്നു.