പഞ്ചായത്ത്

ജാന്‍സി പൌലോസ്

പ്രസിഡൻ്റ്

സുനില്‍ കെ മേനോന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഓമന രവി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജു വല്ലത്തുക്കാരന്‍

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിജി പി വി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രദീപ് പി ജി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കിലാണ് ചാലക്കുടി ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, മേലൂര്‍, കാടുകുറ്റി, കൊരട്ടി എന്നീ ആറു പഞ്ചായത്തുകള്‍ ചേര്‍ന്ന ചാലക്കുടി ബ്ലോക്കിന് 674.20 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. ചാലക്കുടി ബ്ലോക്കിന്‍റെ അതിരുകള്‍ കിഴക്ക് - തമിഴ് നാട്,  തെക്ക് - എറണാകുളം , പടിഞ്ഞാറ് - മാള ബ്ലോക്ക് , വടക്ക് - കൊടകര ബ്ലോക്ക് എന്നിങ്ങനെയാണ്. 2011 സെന്‍സസ് പ്രകാരം ആകെ ജനസംഖ്യ 153383 ഉം അതില്‍ സ്ത്രീകള്‍ 77982 ഉം പുരുഷന്‍മാര്‍ 73401 മാണ്. പട്ടികജാതി ജനസംഖ്യ 17544 ഉം പട്ടിക വര്‍ഗ്ഗ ജനസംഖ്യ 2028 മാണ്. ജനസാന്ദ്രത 218 ച.കി.മീ ഉം സാക്ഷരത 83% മാണ്. ചാലക്കുടി അസംബ്ലി നിയോജക മണ്ഡലത്തിലാണ് ചാലക്കുടി ബ്ലോക്ക് വരുന്നത്.

 

 

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ചാലക്കുടിയുടെ ചരിത്രനാമത്തെ കുറിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ പ്രധാനമായും 2 അഭിപ്രായങ്ങൾ നിലവിലുണ്ട്. ജ്യോതിഷ സംഹിത എന്ന ആധികാരിക ഗ്രന്ഥത്തിൽ 'ശാലാധ്വജം' (ശാലക്കൊടി) എന്ന് കാണുന്നു. ഇന്നത്തെ ചാലക്കുടി പുഴയുടെ തീരത്ത് പണ്ട് അനേകം യാഗങ്ങൾ നടന്നിരുന്നു. യാഗമൃഗങ്ങളെ കെട്ടുന്ന സ്തംഭത്തിന് യൂപം എന്ന് പേര് പറഞ്ഞിരുന്നതായി ഐതിഹ്യമുണ്ട്. ആ യൂപം യാഗശാലയുടെ ധ്വജം (കൊടിമരം) ആണ്. യാഗശാലയ്ക്ക് പ്രതാപവും പ്രാധാന്യവും പാവനത്വവും കൽപ്പിച്ചിരുന്നതിനാൽ ചുറ്റുമുള്ള പ്രദേശത്തെ ശാലക്കൊടി എന്ന് വിളിച്ചിരുന്നു. ഇവിടുത്തെ ഒരു പുരാതന ക്രിസ്തീയ ദേവാലയമായ ഫെറോനപ്പള്ളിയിലെ മണിയിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശാലക്കൊടി എന്ന പദം ക്രമേണ ചാലക്കുടിയായി മാറിയിരിക്കാം.

കൂടുതൽ വായിക്കുക